സൂപ്പർതാരത്തിന്റെയും സൂപ്പർ നായികയുടെയും ലിപ് ലോക്ക് രംഗം റീടേക്ക് പോയത് 47 തവണ; ആറു കോടി ചെലവിൽ അണിയിച്ചൊരുക്കിയ ബോളിവുഡ് ചിത്രം നേടിയത് ഞെട്ടിക്കുന്ന വിജയം

ഇന്നത്തെക്കാലത്തും സിനിമയില്‍ ചുംബന രംഗങ്ങളും ഇന്‍റിമേറ്റ് രംഗങ്ങളും ചേര്‍ക്കുമ്ബോള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ രണ്ട് വട്ടം ആലോചിക്കും.അടുത്തകാലത്ത് പല ചിത്രങ്ങളും ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. രണ്‍ബീര്‍ കപൂറിന്‍റെ ആനിമല്‍ എന്ന സിനിമ അടക്കം അടുത്തകാലത്ത് ബോളിവുഡില്‍ വിവാദമായിട്ടുണ്ട്.

ഇത്തരം രംഗങ്ങളിലെ റീടേക്ക് കഥകളും ഗോസിപ്പായി പരക്കാറുണ്ട്.എന്നാല്‍ 90 കളില്‍ അതായത് 1996-ല്‍ ചിത്രീകരിച്ച ഒരു സിനിമയ്ക്ക് ഒന്നോ രണ്ടോ തവണയല്ല, 47 തവണ ചുംബനരംഗം റീടേക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 90 കളില്‍, ഇന്‍റിമേറ്റ് രംഗങ്ങള്‍ വലിയ കാര്യമായി കണക്കാക്കപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒരു നടിക്ക് 47 തവണ ചുംബനരംഗം അവതരിപ്പിക്കേണ്ടി വന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

നിരവധി വെല്ലുവിളികള്‍ക്കിടയില്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രം സൂപ്പർഹിറ്റായി മാറുകയും ചെയ്തു.രാജാ ഹിന്ദുസ്ഥാനി ആണ് ഈ ചിത്രം. 1996 നവംബർ 15 ന് പുറത്തിറങ്ങിയ ചിത്രത്തില്‍ ആമിർ ഖാനും കരിഷ്മ കപൂറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. റിലീസ് ചെയ്തിട്ട് 29 വർഷമായ ഈ ചിത്രത്തെക്കുറിച്ച്‌ ചില കൗതുകരമായ കാര്യങ്ങള്‍ അറിയാം.

ആമിർ ഖാന്‍റെയും കരിഷ്മ കപൂറിന്‍റെയും ചിത്രത്തിലെ ലിപ് ലോക്ക് രംഗം ഇപ്പോഴും വളരെ ഐക്കോണിക്കായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ഊട്ടിയില്‍ ഈ രംഗം ചിത്രീകരിക്കുമ്ബോള്‍ കടുത്ത തണുപ്പുള്ള കാലാവസ്ഥയായിരുന്നു. ഷൂട്ടിംഗിനിടെ താനും ആമിർ ഖാനും തണുപ്പ് കാരണം തുടർച്ചയായി വിറയ്ക്കുകയായിരുന്നുവെന്ന് കരിഷ്മ കപൂർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

അതിനാല്‍ തന്നെ ഈ ലിപ് ലോക് രംഗം പൂർണ്ണമായും പകർത്താൻ 47 റീടേക്കുകള്‍ ആവശ്യമായി വന്നു. ഒരു ടാക്സി ഡ്രൈവറുടെയും സമ്ബന്നയായ പെണ്‍കുട്ടിയുടെയും പ്രണയകഥയാണ് ചിത്രത്തിന്‍റെ കഥ. ധര്‍മേഷ് ദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നദീം ശ്രാവണ്‍ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം അന്ന് വന്‍ ഹിറ്റായിരുന്നു. 6 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം അന്നത്തെക്കാലത്ത് ബോക്സോഫീസില്‍ 78 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.