ബത്തേരി:കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖ
ത്തിൽ പങ്ക് ചേരുന്നുവെങ്കിലും, ബസ് സർവ്വീസ് നിർത്തി വെച്ച് കൊണ്ടുള്ള ഹർത്താലിൽപങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി രൻജിത്ത് രാം മുരളീധരൻ വ്യക്തമാക്കി. വന്യ ജീവി ആക്രമണത്തെ പ്രതിരോധിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി ഇനി ഒരു ജീവഹാനി വരാതെ നോക്കാൻ വേണ്ട നടപടി ജില്ലാ ഭരണകൂടം എടുക്കണം. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമര ത്തിൽ പങ്കെടുക്കാൻ കഴിയില്ല, ബസ് സർവ്വീസ് നടത്താനുള്ള എല്ലാ ക്രമീകര ണങ്ങളും നടത്തിയിട്ടുണ്ട്. ബസ് സർവീസ് നാളെ സുഗമമായി നടത്താൻ ജില്ലാ ഭരണകൂടം സൗകര്യമൊരുക്കണമെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ ഭാരവാഹികൾ ആവശ്യപ്പെട്ടു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ