ചതുപ്പ് ഭാഗത്ത് കൂടി കടന്ന് പോവുന്ന തൂക്ക് ഫെൻസിങ്ങിൽ നിന്നും ഷോക്ക് ഏറ്റതായിട്ടാണ് കരുതുന്നത്. ആനയുടെ അന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശേഷമേ മരണകാരണം അറിയാൻ കഴിയുള്ളൂവെന്ന് വനം വകുപ്പ് അധികൃതർ. പാമ്പ്ര എസ്റ്റേറ്റിന് സമീപം വനം വകുപ്പ് സ്ഥാപിച്ച തൂക്ക് ഫെൻസിങിൽ നിന്നുമാണ് ഷോക്ക് ഏറ്റത്.

പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ
കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്.







