കാരാപ്പുഴ ജലസേചന പദ്ധതിയില്‍ കൃഷി ആവശ്യത്തിനായി ഇടത്-വലത്കര കനാലുകളിലൂടെ നാളെ (ഫെബ്രുവരി 12) മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ ജല വിതരണം നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് തീരുമാനം. പ്രദേശവാസികളും കുട്ടികളും കനാലില്‍ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.