കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ട് 5 -7 വയസിന് ശേഷവും 15-17 വയസ് പ്രായ പരിധിയിലുളള വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ആധാര്‍ അപ്‌ഡേഷന്‍ യൂണിഫോം ആധാര്‍ പദ്ധതി ജില്ലയില്‍ തുടരും. ആധാര്‍ നിര്‍ബന്ധിത അപ്‌ഡേഷന്‍ ക്യാമ്പ് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠന ആവശ്യങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍ ലഭിക്കുന്നതിന് ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍ നിര്‍ബന്ധമാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ അധികൃതര്‍ക്ക് തൊട്ടടുത്തുളള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് അധ്യയനത്തിന് തടസ്സമില്ലാതെ ക്യാമ്പ് ക്രമീകരിക്കാം. വിശദവിവരങ്ങള്‍ക്ക് അതത് സ്‌കൂളുകളിലും അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍- 04936 206265.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്