കോഴിക്കോട്: ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പഠന യാത്രയ്ക്കിടെ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെ സന്ദർശിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ എത്തിയാണ് കുട്ടികൾ മേയറെ സന്ദർശിച്ചത്. മേയർ കുട്ടികൾക്ക് കോഴിക്കോടിൻറെ ചരിത്രത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുത്തു.തുടർന്ന് വിദ്യാർത്ഥികൾ മേയറുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്