ആലാറ്റിൽ: ആലാറ്റിൽ നിർമ്മല എൽ. പി .സ്കൂളിൻ്റെ 61-ാം വാർഷികാഘോഷം ‘Sperenza 2k25’ വർണ്ണാഭമായി നടത്തി.സ്കൂളിലെ പൂർവവിദ്യാർഥി റവ. ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷിജി ഷാജി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാന അധ്യാപിക ഗ്രേസി വി .എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന ജെയിംസ് നന്ദിയും പറഞ്ഞു.
അധ്യാപകരായ ബാസിൽ ബി., അലൻ ജെയ്സൺ എന്നിവരുടെ ഡിജിറ്റൽ വൈഭവത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് ഏറെ ജനശ്രദ്ധയാകർഷിച്ചു.
ജാൻസി എ.വി,മേരി മാത്യു, ത്രേസ്യ പി .വി. , ടോം ചിറയിൽ, ജയസ്മിത, മാസ്റ്റർ.മുഹമ്മദ് അംജദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രോഗ്രാം കോർഡിനേറ്റർ നീതു ജോസിൻ്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ കലാവിരുന്നും ‘സ്പെരൻസ 2k25’ ന് മിഴിവേകി.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







