മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ്
മരിച്ചു. കാട്ടിമൂല പഴയ റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മൽ ജഗൻനാഥ് (20) അണ് മരിച്ചത്. സഹയാത്രികനായ ആലാറ്റിൽ വടക്കേപറമ്പിൽ അനൂപ് (20), കാർ ഡ്രൈവർ വാളാട് നിരപ്പേൽ എൻ.എം സണ്ണി (56) എന്നിവർ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വാളാട് കുരിക്കിലാൽ ഭഗവതി ക്ഷേത്രത്തിനു സമീപത്ത് വെച്ച് രാത്രിയിലാണ് അപകടമുണ്ടായത്. സാരമായ പരിക്കുകളോടെ ജഗനെ മാനന്തവാടി മെഡി ക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







