കൽപ്പറ്റ: 2025 ലെ സംസ്ഥാന റവന്യു,സർവെ വകുപ്പ് ജീവനക്കാർക്കുള്ള റവന്യൂഅവാർഡിൽ വയനാട് ജില്ലയിലെ സർവെ വിഭാഗത്തിന് മികച്ച നേട്ടം. സംസ്ഥാന ത്തെ മികച്ച സർവെ സൂപ്രണ്ട് ഓഫീസായി സുൽത്താൻ ബത്തേരി സർവെ സൂപ്രണ്ട് ഓഫീസ് തിരഞ്ഞെടുത്തു. ജില്ലയിലെ ഡിജിറ്റൽ സർവെയിലെ മികച്ച പ്രവർത്തനമാണ് സുൽത്താൻ ബത്തേരി സർവെ സൂപ്രണ്ട് ഓഫീസിനെ അവാർ ഡിന് അർഹമാക്കിയത്. ഉത്തര മേഖല യിലെ മികച്ച താലൂക്ക് സർവെയറായി ബത്തേരി താലൂക്ക് ഓഫീസിലെ താലൂക്ക് സർവെയർ റീന ആൻ്റണിയെയും വയനാട് ജില്ലയിലെ മികച്ച സർവെയറായി ജീവൻ സി.കെ. യെയും മികച്ച കോ ൺട്രാക്ട് സർവെയറായി ഗ്രീഷ്‌മ പി.പി യെയും തിരഞ്ഞെടുത്തു. 2025 ഫെബ്ര വരി 24 ന് തിരുവനന്തപുരത്ത് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ കേരള മുഖ്യ മന്ത്രിയിൽ നിന്നും ജീവനക്കാർ അവാർ ഡ് ഏറ്റുവാങ്ങും. മികച്ച സർവെ ഓഫീസിനുള്ള അവാർഡ് ബത്തേരി സർവെ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ് ഏറ്റുവാങ്ങും.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്