വെള്ളമുണ്ട: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊല
പാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും നിർണ്ണായക വിവരങ്ങൾ കൃത്യമായി അറിയിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ കാരണക്കാരായ വരെ വെള്ളമുണ്ട പോലീസ് ആദരിച്ചു. മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ് കാർഡ്‌ബോർഡ് പെട്ടിയിലും ബാഗിലുമാക്കി ഒന്നാം പ്രതി കൊണ്ട് പോകാൻ വിളിച്ച ഗുഡ്സ് ഓട്ടോയുടെ ഡ്രൈവർ ആസ്സാം സ്വദേ ശിയായ ശഹാബുദ്ദീൻ, കൂടാതെ പോലീസിന് നിർണ്ണായക വിവരങ്ങൾ നൽ കുകയും സഹായിക്കുകയും ചെയ്‌ത വെള്ളമുണ്ട സ്വദേശി റഷീദ് എന്നിവരെ യാണ് വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ മിനിമോളിൻ്റെ നേതൃത്വത്തിൽ ആദരി ക്കുകയും പ്രശംസിക്കുകയും ചെയ്‌തത്. ഇവരുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് തെളിവുകൾ നശിപ്പിക്കുന്നതിന് മുൻപേ തന്നെ പൊലീസിന് വളരെ വേഗം പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി