ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച
കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നടവയൽ, സ്വപ്‌ന വീട്ടിൽ, എം.എൻ. സുധീഷ് (40) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മുഖ്യ പ്രതി നടവയൽ, കായക്കുന്ന്, തലാപ്പിൽ വീട്, ടി.എ. റിനീഷ് (33) നെ ബുധനാഴ്ച അറസ്റ്റ് ചെയ്‌തിരുന്നു. കുട്ടിയെ ലോഡ്ജിൽ കാറിൽ എത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്‌തത് സുധീഷ് ആണ്. 2024 ഫെബ്രുവരിയി ലാണ് സംഭവം. ബത്തേരി ടൗണിലെ ലോഡ് ജിലെത്തിച്ചാണ് കുട്ടിയെ ഉപദ്രവിച്ചത്.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി