പി.കെ ഗോപാലന്റെ വിയോഗം തീരാനഷ്ടം: പി.പി ആലി

മൺമറഞ്ഞ ഐഎൻടിയുസി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ ഗോപാലേട്ടന്റെ വിയോഗം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്കും വയനാട് ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗവും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ടുമായ പി.പി ആലി പറഞ്ഞു. ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പി.കെ ഗോപാലൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോവുകയാണ്. കോർപ്പറേറ്റ് കുത്തക മാനേജ്മെന്റുകൾക്ക് തൊഴിലാളികളെ അടിയറ വെക്കുന്ന നിയമഭേദഗതികളുമായി കേന്ദ്രസർക്കാരും തോട്ടം, മോട്ടോർ, ലോഡിങ്, തൊഴിലുറപ്പ്, തുടങ്ങിയ സംഘടിത അസംഘടിത തൊഴിലാളികളുടെ വിവിധ വിഷയങ്ങൾക്കു നേരെ മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനവും ആയി കേരള സർക്കാറും മുന്നോട്ടുപോകുന്നത് തൊഴിലാളികളുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ ദുരിതത്തിലാക്കിയിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളി പാർട്ടി എന്ന് അവകാശപ്പെടുന്ന പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ കഴിഞ്ഞ നാലര വർഷക്കാലത്തെ ഭരണം കൊണ്ട് തൊഴിലാളികളുടെ സംരക്ഷണത്തിന് ഉതകുന്ന ഒരു പാക്കേജോ പദ്ധതിയോ നടപ്പിലാക്കാത്തത് അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളി സ്നേഹം പ്രസംഗത്തിലും കുത്തക മാനേജ്മെന്റുകളെ സഹായിക്കുന്ന രീതി പ്രവർത്തനത്തിലും നടപ്പിലാക്കുന്ന കേരള സർക്കാർ ഇരട്ടത്താപ്പ് നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.പി കെ കുഞ്ഞുമൊയ്‌തീൻ അധ്യക്ഷനായിരുന്നു. ടി.ജെ ഐസക്,
സി.ജയപ്രസാദ്, വിജയമ്മ ടീച്ചർ, ഗിരീഷ് കൽപ്പറ്റ, ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, പി വിനോദ് കുമാർ, സാലി റാട്ടകൊല്ലി, കെ കെ രാജേന്ദ്രൻ, എസ് മണി, കെ കെ മുത്തലിബ് തുടങ്ങിയവർ സംസാരിച്ചു.

പനമരം ചുണ്ടക്കുന്ന് അബേദ്ക്കർ ഗ്രാമവികസന പദ്ധതി മന്ത്രി കേളു പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിൽ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പ്രദേശത്ത് കുടിവെള്ള പദ്ധതികൾ, കിണർ നിർമാണം,

കായിക-വിദ്യാഭ്യാസ മേഖലകളിൽ ജില്ലയിലെ വിദ്യാർത്ഥികൾ മുന്നേറുന്നു: മന്ത്രി ഒ ആർ കേളു.

ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളും കായിക-വിദ്യാഭ്യാസ മേഖലകളിൽ മുന്നേറുകയാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും കേരള

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.

വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട്, ചെങ്ങലേരികുന്ന്, തരുവണ ടൗൺ ഭാഗങ്ങളിൽ നാളെ (ജൂലൈ 8) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

മെലിഞ്ഞവർക്ക് പ്രമേഹം വരില്ലേ? പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം ഒഴിവാക്കാമോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രമേഹം ഏറ്റവും സാധാരണവും എന്നാല്‍ തെറ്റിദ്ധരിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണ്. പ്രമേഹത്തെക്കുറിച്ചുളള മിഥ്യാധാരണകള്‍ ഒട്ടനവധിയാണ്. ഇത്തരത്തിലുളള മിഥ്യാ ധാരണകള്‍ രോഗ നിര്‍ണയം വൈകിപ്പിക്കുകയോ സങ്കീര്‍ണതകള്‍ വഷളാക്കുകയോ ചെയ്‌തേക്കാം. പ്രമേഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് അറിയാം. പഞ്ചസാര കഴിക്കുന്നത്

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.