പനമരം: പനമരം പാലുകുന്ന് പുളിമരത്തിൽ കുടുങ്ങിയയാളെ മാനന്തവാടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാകയാട് ബാബു (42) എന്നയാൾ മരത്തിൻെറ ശിഖരം മുറിക്കാൻ ഏകദേശം 50 അടി ഉയരമുള്ള മരത്തിൽ കയറുകയും തളർച്ച അനുഭവപ്പെട്ടതിനാൽ ഇറങ്ങാൻ കഴിയാതെ വരികയും മാനന്തവാടി അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. സേനാംഗങ്ങൾ അദ്ദേഹത്തെ റെസ് നെറ്റ് സുരക്ഷിതമായി താഴെയിറക്കി മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു. സേന എത്തുന്നതുവരെ കേളപ്പൻ എന്ന വ്യക്തി മരത്തിൽ കയർ ഉപയോഗിച്ച് ബന്ധി ച്ചിരുന്നു. ഗുരുതരമായ പരിക്കുകൾ ഇല്ല. സ്റ്റേഷൻ ഓഫീസർ ഭരതൻ പി.കെ, അസി. സ്റ്റേഷൻ ഓഫീസർമാരായ സെബാസ്റ്റ്യൻ ജോസഫ്, ഐ.ജോസഫ്, കൂടാതെ ഫയർ ഓഫീസർമാരായ ശശി കെ.ജി, രഘു.ടി, രാജേഷ് പി.കെ, എം.എസ് സുജിത്, ബിനീഷ് ബേബി, കെ.ആർ രഞ്ജിത്, എം.വി ദീപ്‌ത് ലാൽ, വി.ഡി അമൃതേഷ്, കെ.എസ് സന്ദീപ്, ആദർശ് ജോസഫ്, ഹോം ഗാർഡുമാരായ ഷൈജറ്റ് മാത്യു, ജോബി പി.യു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ