പനമരം: വയനാട് ജില്ലാ പോലീസ്
സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ എസ്.പി.ജി കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പനമരം ഇന്‍പെക്ടര്‍ എസ്.എച്ച്.ഒ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ക്യാപ് പ്രൊജക്റ്റ് അസി. നോഡല്‍ ഓഫീസര്‍ മോഹന്‍ ദാസ് അദ്ധ്യക്ഷനായി. ട്രാഫിക് ബോധവല്‍ക്കരണം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ലഹരിവിമുക്ത ബോധവല്‍ക്കരണം എന്നിവ നടന്നു. എ.ഡി.എന്‍.ഒ മോഹന്‍ ദാസ്, എക്‌സൈസ് ഓഫീസര്‍. വിജേഷ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അസ്മിത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പ്രൊജക്റ്റ് അസി. ടി.കെ. ദീപ സംസാരിച്ചു.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







