കൽപ്പറ്റ: കെപിസിസി സംസ്ക്‌കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി പുന: സംഘടിപ്പിച്ചു. ജില്ലാ ചെയർമാനായി സുരേഷ് ബാബു വാളലിനെയും കൺവീനറായി സി.കെ ജിതേഷിനെയും സംസ്ഥാന ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ നിയമിച്ചു. കലാ സാഹിത്യ സാംസ്‌കാരിക മേഖലയി ലുള്ളവരുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുകയും അനീതികൾക്കെതി രെ സാംസ്ക്കാരിക അവബോധം സൃഷ്ടിക്കുക എന്നതും സംസ്ക്കാര സാഹിതിയുടെ ലക്ഷ്യമാണെന്നും അതിനായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും പുതിയ നേതൃത്വം വ്യക്തമാക്കി.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







