വാട്ടര്‍ അതോറിറ്റി കുടിശ്ശികയുള്ള കണക്ഷനുകള്‍ വിച്ഛേദിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മാര്‍ച്ച് 31 നകം വാട്ടര്‍ ചാര്‍ജ്ജ് കൂടിശ്ശിക പിരിച്ചെടുക്കാന്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി സെക്ഷന് കീഴിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപഭോക്താക്കളും മാര്‍ച്ച് 29 നകം വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക അടച്ചു തീര്‍ക്കണം. അല്ലാത്ത പക്ഷം മറ്റൊരു അറിയിപ്പ് ഇല്ലാതെ കണക്ഷന്‍ വിച്ഛേദിച്ച് റവന്യൂ റിക്കവറി നടപടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യും. നിലവില്‍ ബില്ലുകള്‍ സംബന്ധിച്ച് പരാതികള്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 29 നകം പണമടക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്