പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷല്‍ സ്കൂളുകളിലെ അഞ്ചാം ക്ലാസ്, ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളുകളിലെ ആറാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്കിയ സൂല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷ നാളെ ( മാര്‍ച്ച് 8 ) രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 9 ന് ഹാള്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്ത നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. ഫോണ്‍ 04936 221074, 9496070341.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്