പടിഞ്ഞാറത്തറ : ഷെയ്ഖ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ പടിഞ്ഞാറത്തറ സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സംസ്കാര പ്രീമിയർ ലീഗ് നാലാം എഡിഷന്റെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് കെ.പി.എം ട്രൈപെന്റാ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രശസ്ത സിനിമാതാരം അനുസിത്താര ലോഗോ പ്രകാശനം ചെയ്തു. വരുന്ന ഏപ്രിൽ 21 മുതൽ 26 വരെ തീയതികളിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുക.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്