മീനങ്ങാടി ഗവ.പോളി ടെക്‌നിക് കോളജില്‍ വിവിധ ബ്രാഞ്ചുകളില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനം ആരംഭിച്ചു. പ്ലസ് ടു, കെ.ജി.സി.ഇ, വി.എച്ച്്.എസ്.ഇ, ഐ.ടി.ഐ. പാസായവര്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/LET വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ 04936 247420.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.