സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 ഇനം പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ടതാണ് കിറ്റ്. 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

500 രൂപയോളം വിലയുള്ള ഉല്‍പപന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ കിറ്റുകള്‍ ലഭിക്കുക. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുടമകള്‍ക്കും കിറ്റ് നല്‍കും. സപ്ലൈക്കോയുടെ നേതൃത്വത്തില്‍ 2000-ത്തോളം പായ്ക്കിങ് കേന്ദ്രങ്ങളിലാണ് കിറ്റ് തയ്യാറാക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് സന്നദ്ധപ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ കിറ്റ് തയ്യാറാക്കുന്നത്.

ആഗസ്ത് 13, 14, 16 തീയതികളില്‍ മഞ്ഞ കാര്‍ഡുകാര്‍ക്കും 19, 20, 21, 22 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കും. ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നീല, വെള്ള കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കും. ജൂലായ് മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് ആ കടയില്‍ നിന്നാണ് കിറ്റും കൈപ്പറ്റേണ്ടത്. റേഷന്‍കട വഴി കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

NSS സ്പെസിഫിക് ഓറിയൻ്റേഷൻ സംഘടിപ്പിച്ചു.

മുട്ടിൽ: മുട്ടിൽ WOVHSS ,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. NSS മീനങ്ങാടി ക്ലസ്റ്റർ കോഡിനേറ്ററും പ്രശസ്ത ട്രെയിനറുമായ രാജേന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. സഫുവാൻ

സ്‌റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് :- വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സമ്മാനവിതരണം നടത്തി.

കൽപ്പറ്റ:എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ വച്ച് 21, 22 തീയതികളിൽ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി സമ്മാനവിതരണം നടത്തി.

സീറ്റൊഴിവ്

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് എഴുത്ത് പരീക്ഷ നടത്തുന്നു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു.

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ

ശ്രേഷ്ഠ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 9, 11 ക്ലാസുകളില്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന ശ്രേഷ്ഠ പദ്ധതിയിലേക്ക് ഒക്ടോബര്‍ 30 വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും

പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ സ്മരണാഞ്ജലി

കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് സ്മരണാഞ്ജലികളർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.