കൽപ്പറ്റ: മുണ്ടക്കൈചൂരൽമല ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ
എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പ് മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ടൗൺ ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലെ 89 ഗുണഭോക്താക്കളെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ രണ്ടാംദിനത്തിൽ നേരിൽ കണ്ടു സംസാരി ച്ചു. ജില്ലാ കളക്ടറെ നേരിൽ കണ്ട് ആശയവിനിമയം നടത്തിയവരിൽ 8 പേർ ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്‌ചയിൽ ടൗൺഷിപ്പിൽ 10 സെൻ്റ് സ്ഥലവും സാമ്പ ത്തിക സഹായമായി 40 ലക്ഷം അനുവദിക്കണമെന്ന ആവശ്യം ജില്ലാ കളക്ടറെ അറിയിച്ചു. ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടിൻ്റെ പ്ലാനിൽ അടയാളപ്പെടുത്തിയ മേൽക്കൂരയിലെ ചരിഞ്ഞ പ്രതലം നിരപ്പാക്കണമെന്നും വീടിനോട് ചേർന്ന് പുറത്തായി നിർമ്മിച്ച സ്‌റ്റെയർ അകത്ത് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍