അമ്പലവയൽ: അതികഠിനമായ ചൂട് കാരണമായി ദാഹജലത്തിന് വേണ്ടി പ്രയാസമനുഭവിക്കുന്ന പറവകൾക്ക് ദാഹജലം നൽകുക എന്ന ലക്ഷ്യവുമായി ജില്ലയിലെ എല്ലാ യൂണിറ്റുകളിലും പറവകൾക്കൊരു തണ്ണീർകുടം ഒരുക്കുക എന്ന പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ല ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ സന്തോഷ് എക്സൽ അമ്പലവയൽ യൂണിറ്റിൽ നിർവഹിച്ചു. വിബിൻ കെ പി, സൈഫുദ്ധീൻ, ജോബി ജോസഫ്, ബിനോ മരിയാസ്, അജേഷ് എന്നിവർ നേതൃത്വം നൽകി.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി