പനമരം സബ് രജിസ്ട്രാർ ഓഫീസിൽ 1989 മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാലേഷ്വൻ നടപടി നേരിടുന്ന കേസുകൾ തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലാ രജിസ്ട്രാറുടെ നേതൃത്വത്തിൽ പനമരം സബ് രജിസ്ട്രാർ ഓഫീസിൽ മാർച്ച് 17 ന് രാവിലെ 10 മുതൽ നടക്കുന്ന അദാലത്തിൽ കുറഞ്ഞ തുക അടച്ച് റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് പനമരം സബ് രജിസ്ട്രാർ അറിയിച്ചു.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







