തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു.

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷനുമായി സഹകരിച്ച് നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്സിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവര്‍, 2019 വരെ എസ്.എസ്.എല്‍.സി പരാജയപ്പെട്ടവര്‍, 17 വയസ് തികഞ്ഞവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഹയര്‍സെക്കന്‍ഡറി തുല്യതയിലേക്ക് പത്താം ക്ലാസ് വിജയിച്ച 22 വയസ് തികഞ്ഞവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പത്ത്, ഹയര്‍സെക്കന്‍ഡറി കോഴ്സ് ജയിക്കുന്നവര്‍ക്ക് ഔപചാരിക വിഭ്യാഭ്യാസത്തിന് തുല്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ഏപ്രില്‍ 30 നകം അപേക്ഷിക്കണം. എല്ലാ ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലും കോണ്ടാക്റ്റ് ക്ലാസ് ഉണ്ടാകും. രജിസ്ട്രേഷന്‍ കോഴ്സ് ഫീസ് ഉള്‍പ്പെടെ പത്താം തരത്തിന് 1950 രൂപയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 2600 രൂപയുമാണ്. നാലാം ക്ലാസ് യോഗ്യതയില്ലാത്തവര്‍ക്ക് നാലാം തരം തുല്യതാ കോഴ്സിനും ഏഴാം തരം യോഗ്യതയില്ലാത്തവര്‍ക്ക് ഏഴാംതരം തുല്യതാ കോഴസിനും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള സാക്ഷരതാ മിഷന്‍ പ്രേരക്മാരുമായി ബന്ധപ്പെടാം. ഫോണ്‍ 04936-202091

വായിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

വായിലെ അർബുദം എന്നും അറിയപ്പെടുന്ന ഓറൽ ക്യാൻസർ ചുണ്ടുകൾ, നാവ്, മോണകൾ, കവിൾത്തടങ്ങൾ, വായയുടെ അടിഭാഗം, മുകൾഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവയുൾപ്പെടെയുള്ള ഭാ​ഗത്ത് ബാധിക്കുന്നു. പലവിധത്തിലുള്ള പുകയില /വെറ്റില അടക്കയുടെ ഉപയോ​ഗിക്കുന്നവർ, പുകയില വായയുടെ

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം

ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ

വായനയ്ക്കും ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ അധ്യായനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും

ദൃശ്യമാധ്യമ അവാര്‍ഡ്; ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള വാര്‍ഡിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.