വായിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

വായിലെ അർബുദം എന്നും അറിയപ്പെടുന്ന ഓറൽ ക്യാൻസർ ചുണ്ടുകൾ, നാവ്, മോണകൾ, കവിൾത്തടങ്ങൾ, വായയുടെ അടിഭാഗം, മുകൾഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവയുൾപ്പെടെയുള്ള ഭാ​ഗത്ത് ബാധിക്കുന്നു. പലവിധത്തിലുള്ള പുകയില /വെറ്റില അടക്കയുടെ ഉപയോ​ഗിക്കുന്നവർ, പുകയില വായയുടെ അകത്ത് വയ്ക്കുന്നത്, പാൻ വെറ്റിലയുടെയോ അടക്കയുടെയോ കൂടെ ഉപയോഗിക്കുന്നവരിലെല്ലാം വായിൽ ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ

ഒന്ന്

വായിലെ ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന് അൾസർ അല്ലെങ്കിൽ വ്രണം പോലെയാണ് കാണപ്പെടുന്നത്. ദീർഘകാല നീണ്ട് നിൽക്കുന്ന വ്രണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. കാരണം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. തുടർച്ചയായ വായ് വ്രണം അസാധാരണമായ ടിഷ്യു വളർച്ചയെ സൂചിപ്പിക്കാം.

രണ്ട്

വായയ്ക്കുള്ളിലെ അർബുദത്തിന് മുമ്പുള്ള വളർച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്റെ ഉൾഭാഗത്തും, വായയുടെ മുകൾഭാഗത്തും വികസിക്കുന്നു. ഈ പാടുകൾ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തിൽ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.

മൂന്ന്

വായിൽ മുഴകൾ കാണുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളർച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറൽ ക്യാൻസർ പ്രത്യക്ഷപ്പെടുന്നത്. മുഴകൾ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന് മുഴകൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

നാല്

ഓറൽ ക്യാൻസറിന്റെ പുരോഗതി വായുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഭക്ഷണം ചവയ്ക്കുക, വിഴുങ്ങുക തുടങ്ങിയ സാധാരണ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടായിത്തീരുന്നു. വ്യക്തമായി സംസാരിക്കുക, നാവ് അല്ലെങ്കിൽ താടിയെല്ല് ചലിപ്പിക്കുക എന്നിവയിലും പ്രയാസം ഉണ്ടാക്കാം. നിങ്ങൾക്ക് തുടർച്ചയായ തൊണ്ടവേദന, പരുക്കൻ ശബ്ദം അല്ലെങ്കിൽ തൊണ്ടയിൽ എന്തോ കുടുങ്ങിയതായി തോന്നൽ എന്നിവയും അനുഭവപ്പെടാം.

അഞ്ച്

വായിലോ നാവിലോ ഉണ്ടാകുന്ന വേദനയും ചുറ്റുമുള്ള മരവിപ്പും വായിലെ കാൻസറിനുള്ള ഒരു മുന്നറിയിപ്പ് സൂചനയാണ്. ചില രോഗികൾക്ക് തുടർച്ചയായ ചെവി വേദനയും താടിയെല്ലിന്റെ കാഠിന്യവും വീക്കവും അനുഭവപ്പെടുന്നു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.