മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ 32 പേരുടെ മരണ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ പൂർത്തിയായതായി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികളാണ് പൂർത്തീകരിച്ചത്. കാണാതായവരുടെ 32 പേരുടെ കുടുംബാഗംങ്ങൾ നൽകിയ അപേക്ഷ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മേപ്പാടി എസ്.എച്ച്.ഒ, വെള്ളരിമല വില്ലേജ് ഓഫീസർ അടങ്ങിയ ഉപസമിതി ശേഖരിച്ച വിവരങ്ങൾ സബ് കളക്ടർക്ക് കൈമാറി. ലഭ്യമായ ലിസ്റ്റ് പ്രകാരം മേപ്പാടി എസ്.എച്ച്.ഒ കാണാതായ 32 പേരുടെ മരണം സ്ഥിരീകരിച്ച് മരണ റിപ്പോർട്ട് തയ്യാറാക്കി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. രജിസ്ട്രേഷൻ പൂർത്തിയാക്കിയ 32 പേരുടെയും മരണ സർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് എവിടെ നിന്നും ഓൺലൈൻ മുഖേന എടുക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ആവശ്യമാണെങ്കിൽ ലഭ്യമാക്കുമെന്നും സെക്രട്ടറി അറിയിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്