വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ ഓടത്തോട് 11 കെ വി ലൈനിനും വീടുകള്‍ക്കും ഭീഷണി ആയി നില്‍ക്കുന്ന മരം മുറിച്ച് മാറ്റുന്നതിനാല്‍ കണ്ണന്‍ ചാത്ത് ഓടത്തോട് കൂട്ടുമുണ്ട്, വെള്ളം കൊല്ലി, ചുണ്ടയില്‍ ചേലോട്, കണ്ണാടിച്ചോല, തളിമല പഴയ വൈത്തിരി മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍ തളിപ്പുഴ, ലക്കിടി വെറ്റിനറി കോളേജ്, നവോദയ സ്‌കൂള്‍ പ്രദേശങ്ങളില്‍ നാളെ(മാര്‍ച്ച് 19) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അംബേദ്ക്കര്‍, ഉദിരംചേരി, ഷാരോയ് റിസോര്‍ട്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(മാര്‍ച്ച് 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.