നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജിലെ ഫിലിം ഡ്രാമ ആന്റ് ഡിബേറ്റ് ക്ലബ്ബ് സഹകരണത്തോടെ കോളേജ് വൈഖരി ഹാളിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തി. ഫിലിം ഡ്രാമ ആൻഡ് ഡിബേറ്റ് ക്ലബ് കോർഡിനേറ്റർ ഷീജ കെ.എസ് ഉദ്ഘാടനം ചെയ്തു . കെ.വി സെയ്തലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ നാഥ് കെ.പി., ഇ.എൻ രവീന്ദ്രൻ, സി.ആർ രാധാകൃഷ്ണൻ , കെ.പി.ജയരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അൽവാരോ ബ്രെച്ചനർ സംവിധാനം ചെയ്ത ഉറുഗ്വോ ചലച്ചിത്രം എ ടുവൽവ് ഇയർ നൈറ്റ് ഇറ്റാലിയൻ സംവിധായകൻ ഫ്രെഡറിക്കോ ഫെല്ലിനി സംവിധാനം ചെയ്ത 1957 ൽ പുറത്തിറങ്ങിയ നൈറ്റ്സ് ഓഫ് കബീരിയ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മലയാള സിനിമ ചരിത്രത്തിലൂടെ എന്ന വിഷയത്തിൽ ഫോട്ടോ പ്രദർശനവും നടത്തി

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും