ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു ശതമാനം പലിശയും കോടതിച്ചെലവും നൽകാൻ വയനാട് എം.എ.സി.ടി. കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ വിധി പ്രഖ്യാപിച്ചത്.2023 ജനുവരി 17 നായിരുന്നു അസ്‌ലമിന്റെ ജീവിതം മാറ്റിമറിച്ചു ആ അപകടം നടന്നത്. അമ്പലവയലിൽനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു അസ്‌ലം. ബത്തേരി താളൂർ റോഡിൽ മംഗലംകാപ്പ് എന്ന സ്ഥലത്തുവെച്ച്, എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് റോഡരികിലെ വൈദ്യുതക്കാലിൽ ഉരസു കയായിരുന്നു. ഈ സമയത്ത് സൈഡ് സീറ്റിലിരുന്ന അസ്‌ലമിൻ്റെ ഇടതുകൈ കൈമുട്ടിന് മുകളിൽ വെച്ച് അറ്റുപോയി.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു







