മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രകടനവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയുകയും നേരിയ ഉന്തും തള്ളിനും ഇടയാക്കി. മണ്ഡലം പ്രസിഡന്റ് അസിസ് വാളാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ജേക്കബ് ഉദ്ഘാടനം ചെയ്തു.വി സി വിനീഷ്,ഷക്കീർ പുനത്തിൽ,സിജോ കമ്മന,അണ്ണൻ ആലക്കൽ,മൂഹിയുദ്ധീൻ തരുവണ,സൗജ ടി എച്ച്,നിധിൻ കാട്ടിക്കുളം,ജോജി ജോർജ്,നാസർ പാലമുക്ക്,ജിജേഷ് ഗോപി,മനോജ് ഗോപാലൻ,ഫജിനാസ് കെ,ലിന്റോ ബാബു തുടങ്ങിയവർ നേതൃത്വ നൽകി

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു







