കാഞ്ഞങ്ങാട് : കാസർഗോഡ് വകുപ്പ് തല പരീക്ഷയ്ക്ക് എത്തിയ പരീക്ഷാർത്ഥിയുടെ ഹാള്‍ ടിക്കറ്റ് പരുന്ത് റാഞ്ചി. ഇനി എങ്ങനെ പരീക്ഷ എഴുതുമെന്നു കരുതി വിഷമിച്ചിരുന്ന സമയത്ത് ബെല്ലടിക്കുന്നതിന് തൊട്ടുമുന്നേ ഹാള്‍ ടിക്കറ്റ് പരുന്ത് താഴെയിട്ടു. കാസർഗോഡ് ഗവ: യു.പി സ്കൂളിലാണ് കൗതുകവും ആകാംഷയും നിറഞ്ഞ സംഭവം അരങ്ങേറിയത്. രാവിലെ 7:30 ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ഡിപ്പാർട്ട്മെന്റല്‍ പരീക്ഷ നടക്കേണ്ടതായിരുന്നു. ഏഴ് മണിക്ക് തന്നെ പരീക്ഷാർത്ഥികള്‍ എത്തി തുടങ്ങി. ഇതിന് ഇടയിലാണ് പരുന്ത് പരീക്ഷാർത്ഥിയുടെ ഹാള്‍ ടിക്കറ്റ് കൊത്തിക്കൊണ്ട് പറന്നത്. കെട്ടിടത്തിന് മുകളില്‍ ഹാള്‍ ടിക്കറ്റുമായി പരുന്ത് ഇരിക്കുകയും ചെയ്തു. മുന്നൂറോളം പേർ പരീക്ഷക്കായി എത്തിയിരുന്നു. ഇവർ ബഹളം വെച്ചിട്ടും പരുന്ത് കുലുങ്ങിയില്ല. പരീക്ഷ എഴുതാൻ കഴിയില്ലെന്ന് പരീക്ഷാർത്ഥി വിഷമിച്ചിരിക്കുന്ന സമയത്ത് അവസാന ബെല്ലിന് തൊട്ടു മുന്നേ ഹാള്‍ ടിക്കറ്റ് താഴേക്ക് ഇട്ട് പരുന്ത് പറന്നു പോകുകയും ചെയ്തു. തുടർന്ന് പരീക്ഷാർത്ഥി പരീക്ഷ എഴുതി മടങ്ങി.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ