പാന്‍കാര്‍ഡ്ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്‌തോ..?

ആദായനികുതി വകുപ്പ് പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതിനോടകം പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, സാമ്പത്തിക ഇടപാടുകൾക്കോ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യുമ്പോഴോ ബുദ്ധിമുട്ട് ഉണ്ടാകാം. വ്യാജ പാൻ കാർഡുകൾ തടയാനും നികുതി വെട്ടിപ്പ് തടയാനും ഈ നടപടി സഹായിക്കും.

ആർക്കെല്ലാം ലിങ്കിംഗ് നിർബന്ധമാണ്..?

ആസം, മേഘാലയ, ജമ്മുകശ്മീർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാർ, 80 വയസ്സിന് മുകളിലുള്ളവർ, പ്രവാസികൾ തുടങ്ങിയവർ ഒഴികെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണം. പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം

1) ഐടി ഇ-ഫയലിംഗ് പോർട്ടലിൽ (https://www.incometax.gov.in) ലോഗിന് ചെയ്യുക.

2) ക്വിക്ക് ലിങ്കുകൾ എന്ന ടാബിന് താഴെയുള്ള ലിങ്ക് ആധാർ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക.

3) പാൻ, ആധാർ നമ്പർ നൽകി ‘ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

4) നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്തിരിക്കുന്നുവെന്ന് സ്ക്രീനിൽ കാണിക്കും, ഇല്ലെങ്കിൽ ‘ലിങ്ക് ചെയ്യുക’ എന്ന ഓപ്ഷൻ കൊണ്ട് ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.