ചരിത്രത്തിലാദ്യമായി പി.പി. ഇ കിറ്റ് ധരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ. വയനാട് ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുക്കാൻ കലക്ടർ ഡോ.അദീല അബ്ദുള്ള എത്തിയത് പി.പി.ഇ കിറ്റ് ധരിച്ച്.ഏറ്റവും പ്രായം കൂടിയ അംഗമെന്ന നിലയിൽ പൊഴുതനയിൽ നിന്നുള്ള എൻ.സി. പ്രസാദിന് കലക്ടർ സത്യ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് എൻ.സി.പ്രസാദാണ് സത്യ വാചകം ചൊല്ലി കൊടുത്തത്. ടി.എം.ഷൈജു അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു. ജീവനക്കാർ പൂച്ചെണ്ട് നൽകി ഓരോരുത്തരെയും സ്വീകരിച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഈ സമയം സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത