കമ്പളക്കാട് : കമ്പളക്കാട് പറളിക്കുന്ന് ലക്ഷം വീട് കോളനിയില്‍ ദുരൂഹസാഹചര്യത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി ലത്തീഫ് (53) ആണ് മരിച്ചത്. ഇദ്ധേഹത്തിന്റെ പറളിക്കുന്നുള്ള ഭാര്യാ ഗൃഹത്തില്‍ വെച്ചാണ് സംഭവം. ഇദ്ദേഹവുമായി ഭാര്യയും, ഭാര്യവീട്ടുകാരുമായി സാമ്പത്തിക വിഷയത്തിലടക്കം തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അയല്‍വാസികളെത്തി നോക്കിയപ്പോള്‍ ലത്തീഫിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി ലത്തീഫിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു.

വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര പ്രദേശങ്ങളിൽ നാളെ (നവംബർ 11) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.







