ഭീതിയുയര്‍ത്തി വൈറല്‍ പനി, മഞ്ഞപ്പിത്തം, എലിപ്പനി

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വിവിധ ജില്ലകളിൽ കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗര പ്രദേശങ്ങളിലടക്കം വൈറല്‍ പനി, എലിപ്പനി, മഞ്ഞപ്പിത്തം ഭീതി ഉയർത്തുകയാണ്. ആയിരക്കണക്കിന് രോഗികളാണ് പനി ബാധിച്ച്‌ മാത്രം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കഴിഞ്ഞമാസം നാല് പേരാണ് എലിപ്പനി ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ മെഡിക്കൽ കോളജില്‍ ചികിത്സക്കെത്തിയത്. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടുമാണ് രോഗ വ്യാപനത്തിന് ഇടയാക്കിയത്. മരുന്ന് കഴിച്ചാലും ദിവസങ്ങളോളം പനി മാറാതിരിക്കുന്നു. ശരീര വേദനയും ക്ഷീണവും രോഗികളെ വലയ്ക്കുകയാണ്. നിപയുടെ പ്രാഥമിക ലക്ഷണങ്ങളും ഇതാണ്. പനി ബാധിതർ ഇതോടെ ആശങ്കയിലാവുകയാണ്. അതേസമയം മെഡിക്കല്‍ കോളേജുകളിൽ പനി ബാധിച്ചെത്തുന്നവരെ പ്രത്യേകം ചികിത്സിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. മലിനജലം കുടിവെള്ളത്തില്‍ കലർന്നത് മഞ്ഞപ്പിത്ത രോഗബാധയ്ക്കും കാരണമായി. വീടുകളില്‍ കനത്ത മഴയില്‍ വെള്ളം കയറിയിറങ്ങുന്നതിനാല്‍ എലിപ്പനി ഭീതിയുമുണ്ട്.

*വേണം തൊഴിലാളികളില്‍ ജാഗ്രത*

രക്ഷാപ്രവർത്തനം നടത്തുന്നവർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, കൃഷി, കന്നുകാലി വളർത്തല്‍ എന്നീ മേഖലകളില്‍ പണിയെടുക്കുന്നവർ കൂടുതല്‍ ശ്രദ്ധ പുലർത്തണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം അകത്ത് കടക്കാത്തവിധം പൊതിയുകയും വേണം. കയ്യുറകളും കാലുറകളും ധരിക്കുകയും ജോലി ചെയ്യുന്ന സമയം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുകയും വേണം.

*മുൻകരുതല്‍ മറക്കേണ്ട*

പനി, പേശിവേദന, തലവേദന, വയറുവേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മൂർച്ഛിച്ചാല്‍ കരള്‍, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും. രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ മരിക്കാം. സ്വയം ചികിത്സ അരുത്. ലെപ്റ്റോസ് പൈറ വിഭാഗത്തില്‍ പെട്ട ബാക്റ്റീരിയ മൂലമാണ് എലിപ്പനിയുണ്ടാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളില്‍ എത്തുന്ന രോഗാണു ജലവുമായി സമ്പർക്കം ഉണ്ടാകുന്നവരുടെ ശരീരത്തിലെത്തുന്നു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.