ഇന്ത്യ യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ പ്രതീക്ഷ ഉയർന്നതാണ് ഓഹരി സൂചികകൾ ഉയരാനുള്ള കാരണം. 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിൽ സ്വർണം.
മൂംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെൻസെക്സ് 727.81 പോയിന്റ് അഥവാ 0.86% ഉയർന്ന് 85,154.15 ൽ വ്യാപാരം ആരംഭിച്ചപ്പോൾ, നിഫ്റ്റി 50 188.60 പോയിന്റ് അഥവാ 0.73% ഉയർന്ന് 26,057.20 ൽ വ്യാപാരം ആരംഭിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ പ്രതീക്ഷ ഉയർന്നതാണ് ഓഹരി സൂചികകൾ ഉയരാനുള്ള കാരണം. അമേരിക്ക ഇറക്കുമതി തീരുവ 15 ശതമാനമായി കുറക്കുമെന്ന പ്രതീക്ഷയും മുന്നേറ്റത്തിന് കാരണം
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.2% ഉയർന്നപ്പോൾ, നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.1% താഴ്ന്നിട്ടുണ്ട്. ബാങ്ക് നിഫ്റ്റി സൂചിക 58,200 ലെവലിനു മുകളിൽ 0.5% ഉയർന്ന് വ്യാപാരം നടത്തി. നിഫ്റ്റി ഐടി, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റൽസ് എന്നിവ നേട്ടങ്ങൾ കൈവരിച്ചപ്പോൾ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓയിൽ & ഗ്യാസ് മേഖലകൾ നഷ്ടത്തിലാണ്. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 15 മുതൽ 16 ശതമാനം വരെ താരിഫ് എന്നത് യാഥാർത്ഥ്യമായാൽ അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടവും ഓഹരി വിപണികൾക്ക് വലിയ പ്രചോദനവുമാകും.

ജല വിതരണം മുടങ്ങും
കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ ഗൂഡലായി പമ്പ് ഹൗസിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഒക്ടോബർ 24) ഗൂഢാലയ്ക്കുന്ന്, കൈരളി നഗര്‍, ഗൂഡലായി, ഗ്യാസ് ഏജൻസി ഭാഗം, ബ്ലോക്ക് ഓഫീസ് ഭാഗം, കച്ചേരിക്കുന്ന്, ചന്ത, റാട്ടക്കൊല്ലി, പുല്‍പ്പാറ,