147 കോടി രൂപ ലോട്ടറി അടിച്ചു, പഠിപ്പ് നിർത്തി വിശ്രമ ജീവിതം ആരംഭിക്കുന്നതായി വിദ്യാർത്ഥി.

പേര് വെളിപ്പെടുത്താത്ത ഓസ്‌ട്രേലിയക്കാരനായ വിദ്യാർത്ഥിയാണ് ഒറ്റ രാത്രി കൊണ്ട് ശതകോടീശ്വരനായത്. നിലവിൽ ബ്രിസ്‌ബേൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അദ്ദേഹത്തെ തേടി എത്തിയത് ഏകദേശം 147 കോടി രൂപയാണ്.
കഴിഞ്ഞ ദിവസം നറുക്കെടുത്ത പവർബോൾ ജാക്‌പോട്ടാണ് ഈ 20 കാരനെ കോടീശ്വരനാക്കിയത്. തന്റെ ഭാഗ്യ നമ്പറായ 13 ൽ തുടങ്ങുന്ന ലോട്ടറിയാണ് ഓൺലൈൻ വഴി അദ്ദേഹം സ്വന്തമാക്കിയത്.

ഓരോ തവണ ലോട്ടറിയടിച്ച വാർത്തകൾ കാണുമ്പോളും ഒരു നാൾ തനിക്കും ലഭിക്കുമെന്ന് ആശിച്ചിരുന്നതായും എന്നാൽ ശരിക്കും ലഭിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. വില്പന അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വാങ്ങിയ ടിക്കറ്റാണ് തനിക്ക് ഭാഗ്യം തന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തെയും സുഹൃത്തുക്കളെയും സഹായിച്ചു വിശ്രമ ജീവിതം നയിക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹത്തെ ഉദ്ധരിച്ചു ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.