കോവിഡിന്റെ വകഭേദം; കരുതലോടെ സംസ്ഥാനം

വിദേശരാജ്യങ്ങളില്‍ അതിവേഗം പടരുന്ന കോവിഡ്​ വകഭേദത്തിനെതിരെ സംസ്ഥാനത്തും​ ജാഗ്രതയും കരുതലും. നിലവിലെ വൈറസിനെ അപേക്ഷിച്ച്‌​ (ഡി-614) വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന്​ (ജി-614) ഉണ്ടെന്നാണ്​ വിലയിരുത്തല്‍. കൂടുതല്‍ കാലയളവ്​ നിലനില്‍ക്കാനുള്ള അതിജീവന ശേഷിയുമുണ്ട്​.

ത​ദ്ദേശ തെര​ഞ്ഞെടുപ്പിനുശേഷം പടര്‍ച്ച സാധ്യ​തയേറിയ നിര്‍ണായക ദിനങ്ങളിലാണ്​ പുതിയ ഭീഷണി കൂടിയുയരുന്നത്​. വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങളും പരിശോധനകളും കുറവായ ദിവസങ്ങളാണ്​ പിന്നിട്ടത്​. അതുകൊണ്ടുതന്നെ പുതിയ വകഭേദ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്നാണ്​ വിദഗ്​​ധര്‍ ചൂണ്ടിക്കാട്ടുന്നത്​.

അതേസമയം, കേന്ദ്ര സര്‍ക്കാറില്‍നിന്നുള്ള കാര്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇതില്ലാതെ സംസ്ഥാനത്തിന്​ മാത്രമായി അധികമൊന്നും ചെയ്യാനാകില്ലെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ​ പറയുന്നു.

‘വിമാനത്താവളങ്ങളിലെ പരിശോധനയിലടക്കം കേന്ദ്രസര്‍ക്കാറാണ്​ നിര്‍ദേശം നല്‍കേണ്ടത്​. പരിശോധന-ക്വാറന്‍റീന്‍ കാര്യങ്ങളിലും വ്യാപനം നിയന്ത്രിക്കുന്നതിലുമാണ്​ സംസ്ഥാനത്തിന്​ ഇടപെടാനാകുക. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും വാക്​സിനേഷനെ ബാധിക്കില്ലെന്നാണ്​ വിലയിരുത്തലെ’ന്നും ഉദ്ദ്യോഗസ്ഥർ കൂട്ടിച്ചേര്‍ക്കുന്നു.

വൈറസി​ന്റെ ജനിതക മാറ്റത്തെക്കുറിച്ച്‌​ സംസ്ഥാനത്തിനുള്ളില്‍ കാര്യമായ പഠനങ്ങള്‍ നടക്കാത്തതിനാല്‍ ഇവയുടെ സാന്നിധ്യം അത്ര എളുപ്പം ക​െണ്ടത്താനാകില്ലെന്ന്​ ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഇതിനുള്ള മതിയായ സംവിധാനങ്ങളും സംസ്ഥാനത്തില്ല. വൈറസ്​ വകഭേദങ്ങളെക്കുറിച്ചുള്ള പഠനകാര്യത്തില്‍ ആരോഗ്യവകുപ്പ്​ കാര്യമായ താല്‍​പര്യം കാട്ടുന്നില്ലെന്നത്​ നേരത്തേ ഉയരുന്ന ആക്ഷേപമാണ്​.

ഇതിനായി ഏതാനും ഗവേഷണ സ്ഥാ​പനങ്ങള്‍ മുന്‍കൈയെടുത്തെങ്കിലും സര്‍ക്കാര്‍ താല്‍പര്യം കാട്ടാത്തതിനെതുടര്‍ന്ന്​ പിന്മാറുകയായിരുന്നു.

അതേസമയം ഡല്‍ഹി ആസ്ഥാനമായ സ്ഥാപനവുമായി സഹകരിച്ച്‌​ കേരളത്തി​ലെ കൊറോണ വൈറസി​ന്റെ ജനിതക മാറ്റത്തെക്കുറിച്ച്‌​ പഠിക്കാന്‍ തീരുമാനിച്ചിട്ടു​ണ്ടെന്നും നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത്​ പുതിയ വകഭേദത്തി​ന്റെ സാന്നിധ്യം കൂടി പഠനത്തി​ന്റെ ഭാഗമാക്കുമെന്നും​ ആരോഗ്യവകുപ്പ്​ വ്യക്തമാക്കുന്നു.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.