മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് റെയ്നയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള ഒരു ക്ലബ്ബിലാണ് പാർട്ടി സംഘടിപ്പിച്ചത്. സമയക്രമം പാലിക്കാതെയും കൊവിഡ് ചട്ടങ്ങൾ ലംഘിച്ചും പാർട്ടി നടക്കുന്ന വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം റെയ്നയെ ഉൾപ്പെടെ 34 പേരെ കസ്റ്റഡിയിലെടുത്തു. ഗായകൻ ഗുരു രൺധാവ, ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുൻ ഭാര്യ സുസെയ്ൻ ഖാൻ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരിൽ ഉൾപ്പെടുന്നു. ഇവർക്ക് പുറമെ ക്ലബ്ബിലെ ഏഴ് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചതായാണ് വിവരം. ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ മുംബൈ മുൻസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിൽ മഹാരാഷ്ട്ര സർക്കാർ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ