ബത്തേരി: യുവതിയെ പിറകിൽ നിന്ന് ചവിട്ടി വീഴ്ത്തി സ്വർണമാല പിടിച്ചുപറിച്ച് മുങ്ങിയ യുവാവ് പിടിയിൽ. ബത്തേരി ഫയർലാൻഡ് കോളനി, അഞ്ജലി വീട്ടിൽ അൻഷാദ് (24)നെയാണ് ബത്തേരി പോലീസ് പിടികൂടി യത്. ഏപ്രിൽ 30ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പഴയ അപ്പു കുട്ടൻ മെമ്മോറിയൽ ഹോസ്‌പിറ്റലിന് സമീപം ചുങ്കം മാർക്കറ്റ് റോഡിൽ വെച്ചാണ് ആറ് ഗ്രാം സ്വർണമാലയും 0.5 ഗ്രാം വരുന്ന സ്വർണ ലോക്കറ്റും ഇയാൾ കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേ ഷണത്തിലാണ് പ്രതി വലയിലാകുന്നത്. കവർന്ന സ്വർണം വിറ്റ കടയിൽ നിന്നും റിക്കവറി ചെയ്തതിട്ടുണ്ട്. ബത്തേരി സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ ഒ.കെ രാംദാസ്, എസ്.സി.പി.ഒ ടി.ആർ. രജീഷ്, സി.പി.ഒമാരായ പി.ബി. അജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്