സുൽത്താൻ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ
പദ്ധതിയുടെ ഭാഗമായി പട്ടികവർഗക്കാരിൽ നിന്നും വളണ്ടിയർമാരെ നിയമിക്കുന്നു. പത്താം തരം യോഗ്യതയുള്ള ചേനാട്, ഓടപ്പള്ളം, കുപ്പാടി, സർവജന, അസംപ്ഷൻ, ബീനച്ചി, പഴുപ്പത്തൂർ, പൂമാല, കൈപ്പേഞ്ചരി, സ്കൂൾ പരിധി ഉന്നതികളിൽ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്/ ആധാർ എന്നിവ സഹിതം മെയ് 13 ന് രാവിലെ 10.30 ന് നഗരസഭ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9447887798.

തുടർച്ചായി പതിനാലാം തവണയും നൂറിന്റെ നിറവിൽ ഗ്രീൻ മൗണ്ട്
പടിഞ്ഞാറത്തറ : എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പതിനാലാം തവണയും നൂറുമേനി വിജയവുമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീൻ