പാകിസ്ഥാന്റെ പതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈൻ സൈറ്റുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയവയ്ക്ക് സർക്കാർ നോട്ടീസ് അയച്ചു.മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാൻ പതാകയപ്പടെയുള്ള അവരുടെ ദേശീയ ചിഹ്നങ്ങളുടെ ചിത്രം രേഖപ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ വില്പന ദേശീയ വികാരത്തിന്റെ ലംഘനമാണെന്നും ഇന്ത്യൻ സേനയ്ക്ക് നേരെയുള്ള അപമാന നീക്കമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിയമ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പാകിസ്ഥാൻ തുടർച്ചയായി നടത്തിയ പ്രകോപനത്തിനെതിരെ ഇന്ത്യയുടെ സേന തിരിച്ചടിക്കുമ്ബോള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്പന നടത്തുന്നത് സൈന്യത്തിന് അപമാനമാണെന്ന് മന്ത്രി പറഞ്ഞു. അത്തരം എല്ലാ ഉള്ളടക്കങ്ങളും ഇന്ത്യയില്‍ നീക്കം ചെയ്യണമെന്നും ദേശീയ നിയമങ്ങള്‍ പാലിക്കണമെന്നും മന്ത്രി ഇ – കോമേഴ്‌സ് പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാൻ ദേശീയ ചിഹ്നങ്ങള്‍ പതിച്ച വസ്തുക്കളുടെ ഓണ്‍ലൈൻ വില്പന ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്, വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനും ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കും കത്ത് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.