എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഇനി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങില്ല, പുതിയ അപ്ഡേഷനുമായി കമ്പനി

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഫിഷിംഗ് ലിങ്കുകള്‍ , വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി ഭാരതി എയര്‍ടെല്‍ ഒരുക്കുന്ന സംവിധാനമാണ് AI അധിഷ്ഠിതമായ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം (Airtel Fraud Detection Solution) . പുതിയ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ച് 35 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ 16 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കിയതായി കമ്പനി അറിയിക്കുന്നു.

വളരെയധികം കൃത്യത അവകാശപ്പെടുന്നതാണ് ഭാരതി എയര്‍ടെല്‍ ന്റെ AI അധിഷ്ഠിത ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം. എല്ലാ എയര്‍ടെല്‍ മൊബൈല്‍ , ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുന്ന ഈ നൂതന സംവിധാനം എസ്എംഎസ് , വാട്‌സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, ഇ-മെയില്‍, മറ്റ് ബ്രൗസറുകള്‍ എന്നിവയിലെ ലിങ്കുകള്‍ സ്‌കാന്‍ ചെയ്യുകയും ഫില്‍റ്റര്‍ ചെയ്യുകയും ചെയ്യുന്നു.

റിയല്‍ടൈം ത്രെട്ട് ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രതിദിനം 10 ലക്ഷത്തിലധികം URL കള്‍ പരിശോധിക്കുകയും 100 മില്ലി സെക്കന്റിനുളളില്‍ ഹാനികരമായ സൈറ്റുകളിലേക്ക് ഉപഭോക്താക്കളുടെ പ്രവേശനം തടയുകയും ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ടെല്‍ ഫ്രോഡ് ഡിറ്റക്ഷന്‍ സൊല്യൂഷന്‍ പ്ലാറ്റ്‌ഫോമിലൂടെ മലയാളം ഉള്‍പ്പെടെ പല ഭാഷകളില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കാനും സാധിക്കും.

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

പൗരസമിതിയുടെ സമരം ഫലം കണ്ടു : പനമരം – നടവയൽ റോഡിലെ കുഴികളടച്ചു.

പനമരം : പാടെ തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിച്ചിരുന്ന പനമരം – നടവയൽ റോഡിലെ യാത്രാ ദുരിതത്തിന് താല്കാലിക പരിഹാരം. ഇന്നലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴനട്ട്

ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ പ്രകാശ് ബാബു

ചീരാല്‍: രാജ്യത്തിന്റെ ഭരണഘടനയുടെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം (സ. വിശ്വംഭരന്‍ നഗര്‍) ചീരാ‍ല്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം

‘മാജിക് ഹോം’ പദ്ധതിയിലെ സ്നേഹഭവനം കൈമാറി: നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ

പുൽപ്പള്ളി: സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ ‘മാജിക് ഹോം’ പദ്ധതി പ്രകാരം വയനാട് പുൽപ്പള്ളി വേലിയമ്പത്ത്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍എച്ച്.എം.സി മുഖേന ഒ.പി കൗണ്ടറിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡി.സി.എ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 14 രാവിലെ 10.30 ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.