റിസോർട്ടിലെ അപകടമരണം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ
തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീ ഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടു ത്ത മാസം സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണി ക്കും.ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. റിസോർട്ട് അടച്ചിടാൻ പോലീസ് നിർദ്ദേശം നൽകിയതായി പറയുന്നു. റിസോർട്ടിന് അനുമതിയില്ലെന്നും പഞ്ചാ യത്ത് പറയുന്നു.വയ്ക്കോൽ മേഞ്ഞ ടെൻ്റിലാണ് വിനോദ സഞ്ചാരികൾ താമ സിച്ചിരുന്നത്. അതിഥികൾക്ക് മതിയായ സുരക്ഷയില്ലായിരുന്നുവെന്നും മനു ഷ്യാവകാശ പ്രവർത്തകനായ അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു. ജില്ലയിലെ മറ്റ് റിസോർട്ടുകളിലെ സുരക്ഷാ സംവിധാനം പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

ദേശഭക്തിഗാന മത്സരം

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.

അമീബിക് മസ്തിഷ്ക ജ്വരം; വെള്ളക്കെട്ടുകളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: ഡിഎംഒ

വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻ ദാസ് അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക

പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: നാദാപുരം സഹകരണ അർബൻ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ വയനാട് പഠന യാത്രയും പരിശീലന പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

മാരകമാണ് അമീബിക് മസ്തിഷ്ക ജ്വരം; പേടിക്കണം തലച്ചോറ് തിന്നുന്ന ഈ ഏകകോശജീവിയെ, ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

തിരുവനന്തപുരം: അപൂര്‍വ രോഗമെന്ന വിശേഷണമുളള അമീബിക് മസ്തിഷ്ക ജ്വരം കേരളത്തില്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കൃത്യമായ കാരണങ്ങള്‍ വിശദീകരിക്കാനാകാതെ ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുന്നു. നിലവില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലായി ആറ് പേരാണ് രോഗം

ആകാശത്ത് ഓണാഘോഷം; യാത്രക്കാർക്ക് ഓണസദ്യയൊരുക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

ഓണത്തോടനുബന്ധിച്ച് കേരളത്തിലെ യാത്രക്കാർക്കായി ഓണസദ്യയൊരുക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്കൊപ്പം മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ആകാശത്ത് ഓണസദ്യയൊരുക്കുക. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *