കൽപ്പറ്റ: നാദാപുരം സഹകരണ അർബൻ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ വയനാട് പഠന യാത്രയും പരിശീലന പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷനായി. അർബൻ ബാങ്ക് ഫെഡറേഷൻ സി ഇ ഒ സത്യനാഥൻ ക്ലാസിന് നേതൃത്വം നൽകി. വൈസ് ചെയർമാൻ പി പി അശോകൻ മാസ്റ്റർ, നാദാപുരം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, പ്രൊഫഷണൽ ഡയറക്ടർമാരായ
എം പി പ്രഭാകരൻ, ഒ പി ഗംഗാധരൻ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ കെ എൻ അബ്ദുറഷീദ് സ്വാഗതവും അസിസ്റ്റന്റ് മാനേജർ രാജീവ് മറോളി നന്ദിയും പറഞ്ഞു.

പ്രായപൂർത്തിയാകാത്തകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനെ റിമാണ്ട് ചെയ്തു.
മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തി യാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം