എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം. കോപ്പിറൈറ്റ് ഫ്രീയായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്ലെങ്കില്‍ കരോക്കെ മത്സരത്തില്‍ ഉപയോഗിക്കണം. മത്സര വിജയികള്‍ക്ക് 3000, 2000, 1000 രൂപ വീതം സമ്മാനമായി ലഭിക്കും. എന്‍ട്രിയോടൊപ്പം ഗായകരുടെ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ സാക്ഷ്യപത്രം പിഡിഎഫ് ഫോര്‍മാറ്റില്‍ ലഭ്യമാകണം. ചിത്രീകരിക്കുന്ന വീഡിയോയില്‍ സ്‌കൂളിനെ തിരിച്ചറിയാന്‍ കഴിയുന്ന രേഖകള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. എന്‍ട്രികള്‍ സെപ്റ്റംബര്‍ 15 വൈകിട്ട് അഞ്ചിനകം imukthiwayanad@gmail.com ല്‍ നല്‍കണം. ഫോണ്‍- 9605240124, 9744562955

പ്രായപൂർത്തിയാകാത്തകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനെ റിമാണ്ട് ചെയ്തു.
മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തി യാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം