അമീബിക് മസ്തിഷ്ക ജ്വരം; വെള്ളക്കെട്ടുകളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: ഡിഎംഒ

വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻ ദാസ് അറിയിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും അണുബാധയേറ്റാൽ മരണസാധ്യത വളരെ കൂടിയ രോഗമായതിനാൽ പനിയടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ഡിഎംഒ അറിയിച്ചു.
ശക്തമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള പ്രയാസം, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങളുണ്ടാകുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവ രോഗം മൂർച്ഛിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും ഉണ്ടായേക്കാവുന്ന വളരെ അപൂർവമായ രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. അതുകൊണ്ടുതന്നെ മലിനമായ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കരുത്. പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെയും മറ്റും വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.

കുറെ കാലമായി വൃത്തിയാക്കാത്ത ടാങ്കുകളിലെ വെള്ളവും ഉപയോഗിക്കരുത്.
മൂക്കിലോ തലയിലോ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, തലയിൽ പരിക്കുകളേറ്റവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും എല്ലാവരും പരമാവധി ഒഴിവാക്കണം.

വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമായതാണെന്ന് ഉറപ്പുവരുത്തണം.
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചുകയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങളിലൂടെയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു.
വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. നേരത്തേ ചികിൽസിച്ചാൽ രോഗം ഭേദമാകാനുള്ള സാധ്യതയും കൂടുന്നു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്‍

ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ

നിധി ആപ്‌കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് നാളെ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നിധി ആപ്‌കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാനന്തവാടി എരുമത്തെരു മില്‍ക്ക് സൊസൈറ്റിയില്‍ നവംബര്‍ 27

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (നവംബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

ജല വിതരണം മുടങ്ങും

മീനങ്ങാടി ജലഅതോറിറ്റി പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ (നവംബര്‍ 26, 27) കൃഷ്ണഗിരി, പുറക്കാടി പ്രദേശങ്ങളില്‍ ജല വിതരണം പൂര്‍ണമായും മുടങ്ങും. Facebook Twitter WhatsApp

ചുള്ളിയോട് ശ്രേയസ് സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിലെ സ്നേഹാലയ, തണൽ,ബട്ടർഫ്ലൈ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന ഏരിയ മീറ്റിംഗ് യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി ഉത്ഘാടനം ചെയ്തു.ഗ്രേസി അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു.

ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു; കമ്പിപ്പാര കൊണ്ടു അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. ​തലയ്ക്കു ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ ന​ഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.