മാനന്തവാടി ജില്ലാ ആശുപത്രിയിലെ വിമുക്തി ലഹരിമോചന കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംഫിൽ/ആർസിഐ രജിസ്ട്രേഷനോട് കൂടിയ പിജിഡിസിപി എന്നിവയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും അസ്സലും പകർപ്പും സഹിതം മെയ് 21 രാവിലെ 11 ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 240390.

ദേശഭക്തിഗാന മത്സരം
എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.