വെറ്ററിനറി സര്‍വകലാശാലയില്‍ സ്ഥാപനതല പച്ചക്കറികൃഷി തുടങ്ങി.

സംസ്ഥാന കൃഷി വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രൊജകട് അധിഷ്ഠിത സ്ഥാപന പച്ചക്കറികൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വൈത്തിരി പൂക്കോട് വെറ്ററിനറി ആന്റ്് അനിമല്‍ സയന്‍സസ് സര്‍വകലാശാല കാമ്പസില്‍ ജൈവ പച്ചക്കറികൃഷി തുടങ്ങി.പച്ചക്കറികൃഷിയുടെ നടീല്‍ ഉദ്ഘാടനം സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്‍.ശശീന്ദ്രനാഥ് നിര്‍വഹിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ എന്‍.ആര്‍ അശോകന്‍, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സിബി എം നീണ്ടിശ്ശരി, കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മമ്മൂട്ടി, ഡോ.ജോണ്‍ അബ്രഹാം, കൃഷി ഓഫീസര്‍ ശ്രുതിലക്ഷ്മി, ബിജിമോള്‍, സുമിജാറാണി എന്നിവര്‍ പങ്കെടുത്തു.

കാമ്പസില്‍ യഥേഷ്ടം ലഭ്യമാകുന്ന ജന്തുജന്യജൈവവളങ്ങള്‍ ഉപയോഗിച്ച് കാമ്പസിലെ തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ ശീതകാല – വേനല്‍ക്കാല പച്ചക്കറിയിനങ്ങളുടെ മാതൃകാ കൃഷി യൂണിറ്റ് സ്ഥാപിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. മിതശീതോഷ്ണ കാലാവസ്ഥയില്‍ വളര്‍ത്താന്‍ സാധിക്കുന്ന വൈവിധ്യമാര്‍ന്ന പച്ചക്കറി ഇനങ്ങളുടെ പ്രദര്‍ശന പ്‌ളോട്ടുകളായി പൂക്കോട് വെറ്ററിനറി കാമ്പസിലെ കൃഷി യൂണിറ്റുകള്‍ മാറും. സര്‍വകാലാശാലയിലെ ഫാം മേധാവി ഡോ.ജോണ്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് കൃഷി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍

ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ

കൊവിഡ് വാക്‌സിന്‍ പ്രശ്‌നക്കാരനോ? ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലെ ഹൃദയാഘാതം ഒരു സാധാരണ സംഭവമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ മാറി. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്. 20 വയസിന് അവസാനമോ

തൈറോയ്ഡും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്ക് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്, 11ല്‍ ഒരാള്‍ക്ക് പ്രമേഹവും. എന്നാല്‍ ഈ രണ്ട് ആരോഗ്യപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയാമോ? ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് ഹൈപ്പോതൈറോയ്ഡിസവും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്

കണ്ണേ കരളേ വിഎസ്സേ… ജനസാഗരത്തിന് നടുവിലൂടെ അവസാനമായി പാര്‍ട്ടി ഓഫീസിലേക്ക്, മുദ്രാവാക്യങ്ങളുമായി സഖാക്കള്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്‍ററിലെത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എകെജി സെന്‍ററിലെത്തിയിരിക്കുന്നത്. കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ച

കാമുകൻ/ കാമുകി പയ്യപ്പയ്യെ അകലുന്നുണ്ടോ? പഴയ സ്നേഹവും കരുതലുമില്ലേ? കരുതിയിരിക്കണം, ഇത് ‘ബാങ്ക്സിം​ഗാ’യിരിക്കാം

ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്. ​ഗോസ്റ്റിം​ഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിം​ഗ്… ന്യൂജനറേഷന്റെ കയ്യിൽ പ്രണയവുമായി ബന്ധപ്പെട്ട എന്തെല്ലാം എന്തെല്ലാം

മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എ.പി.കെ ഫയൽ ഫോണിലേക്ക് വന്നോ? സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ .apk ഫയലുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. .apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാ​ഗ്രത പാലിക്കണമെന്നും കേരളാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.