പടിഞ്ഞാറത്തറ :വീട്ടിക്കാമൂല ഞേർളേരി ശാഖ വനിതാ ലീഗിൻ്റെ ആഭിമുഖ്യത്തിൽ “മടിത്തട്ട് ” ലഹരി വിരുദ്ധ ക്യാമ്പയ്ൻ സംഘടിപ്പിച്ചു. ചടങ്ങിന് സൗദ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. സീനത്ത് അബ്ദുള്ള അദ്ധ്യക്ഷനായി. കെ. കെ. അസ്മ ഉദ്ഘാടന കർമ്മം നടത്തി. വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. റഹ്മത്ത് ഗഫൂർ, ബുഷറ ഉസ്മാൻ , കെ. ടി. അബ്ദുള്ള, പി. അബ്ദുറഹ്മാൻ സി .കെ . ഗഫൂർ പി. ലത്തീഫ് മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ . . ആയിഷ നന്ദി പ്രകാശനം നടത്തി. ചടങ്ങിൽ എസ്.എസ്.എൽ.സി. പ്ലസ് ടു ഫ്ലുൾ എപ്ലസ് കിട്ടിയ കുട്ടികളെ മൊമൻ്റോ നൽകി ആദരിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി
മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്